അടച്ചിട്ട വീട്ടൽ മോഷണം ; ലക്ഷങ്ങൾ വിലയുള്ള ഓട്ടുപാത്രങ്ങൾ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുപാത്രങ്ങള്‍ മോഷണം പോയി. എടച്ചേരി പൂച്ച മുക്കിലെ പരേതനായ പനോളി പീടികയില്‍ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലകം രൂപയിലധികം വിലവരുന്ന 75 കിലോ തൂക്കമുള്ള ഓട്ടുരുളിയും, വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങള്‍ വിലയുള്ള നിരവധി ഓട്ടുപാത്രങ്ങളും, കിണ്ടികളും, തളികകളുമാണ് മോഷണം പോയത്. രണ്ട് ലക്ഷത്തില്‍ അധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

പരമ്പര്യ മായി ലഭിച്ച പുരാതന വസ്തുക്കളെല്ലാം ഒരു മുറിയില്‍ സൂക്ഷിച്ചതായിരുന്നു. ഈ വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തുകയായിരുന്നു. ആള്‍ താമസമില്ലാത്ത വീട്ടില്‍ ബന്ധുക്കളെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. എടച്ചേരി പോലീസില്‍ പരാതി നല്‍കി. വടകര നിന്നെത്തിയ കെ 9 സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...