കോടികൾ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി രണ്ട് പേ‍ർ പിടിയിൽ ; ഒളിപ്പി ച്ചിരുന്നത് സ്വകാര്യഭാ​ഗത്തും സോക്സിലും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണ്ണ മിശ്രിതം പിടികൂടിയത്.

മലപ്പുറം നിലമ്പൂർ സ്വദേശിയായ അബ്ദുൽ ബാസിത്തി (22) ൽ നിന്ന് 1475 ഗ്രാം സ്വർണമിശ്രിതവും കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിനി (19) ൽ നിന്ന് 1157 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി. മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും കസ്റ്റംസിന്റെ പിടിയിലായത്. അബ്ദുൽ ബാസിത് ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്തും ഫാസിൻ ധരിച്ചിരുന്ന സോക്സിനുള്ളിലും ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ കെ.വി രാജന്റെ നിർദ്ദേശ പ്രകാരം സൂപ്രണ്ട്മാരായ പ്രവീൺ കുമാർ കെ.കെ പ്രകാശ്.  ഇൻസ്പെക്ടർമാരായ പ്രതിഷ്.എം, മുഹമ്മദ് ഫൈസൽ.ഇ, ഹെഡ് ഹവിൽദാർമാരായ ഇ.വി മോഹനൻ, എം.സന്തോഷ് കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...