പ്രേംനസീറിന്റെ ഡ്യൂപ്പായി അഭിനയിച്ച എ.കോയ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നിത്യ ഹരിത നായകന്‍ പ്രേംനസീറിന്റെ ഡ്യൂപ്പായി ഒട്ടേറെ സിനിമകളില്‍ സാഹസിക ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ച ആലപ്പുഴ ചാത്തനാട് വെളിമ്പറമ്പില്‍ എ.കോയ (നസീര്‍ കോയ) അന്തരിച്ചു. 85 വയസായിരുന്നു.

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു ചികിത്സയിലായിരുന്ന നസീര്‍ കോയ ശനിയാഴ്ച പുലര്‍ച്ചേയാണ് അന്തരിച്ചത്. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്നാം കോളനി’ യാണു അവസാനചിത്രം. നൂറുകണക്കിനു സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തു.

കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് എ.കോയയുടെ സിനിമ പ്രവേശനം. കുഞ്ചാക്കോയാണു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്. ഭാര്യ : പരേതയായ നസീമ. മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...