Sunday, July 6, 2025 8:42 am

ഓട് മേ‍ഞ്ഞ കടകള്‍ തെരഞ്ഞെു പിടിച്ച് മോഷണം നടത്തുന്ന കള്ളന്‍ കോഴിക്കോട് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഓട് മേ‍ഞ്ഞ കടകള്‍ തെരഞ്ഞെു പിടിച്ച് മോഷണം നടത്തുന്ന കള്ളന്‍ കോഴിക്കോട് പിടിയില്‍. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് പന്നിയങ്കര പോലീസിന്‍റെ പിടിയിലായത്. രാത്രി നഗരത്തില്‍ കറങ്ങി നടന്ന ശേഷം ഓട് മേഞ്ഞ കടമുറികള്‍ കണ്ടെത്തും. പിന്നെ കടമുറിയുടെ പിന്നീലുടെ വലിഞ്ഞു കയറി ഓടിളക്കി നൂണ്ടിറങ്ങും. പണം കവര്‍ന്ന ശേഷം തിരിച്ച് ഇതേ രീതിയില്‍ പുറത്ത് കടന്ന് രക്ഷപ്പെടുമെന്നതായിരുന്നു തിരുവനന്തപുരം സ്വദേശി മണികണ്ഠന്റെ രീതി. ഈ മാസം പത്തിനാണ് പന്നിയങ്കര പോലീസ് സ്റ്റേഷന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ മോഷണം നടത്തിയത്.

ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത തുണിക്കടയില്‍ കയറി പണം കവര്‍ന്നത്. സ്റ്റേഷന്‍റെ തൊട്ടു മുമ്പില്‍ നടന്ന സംഭവം പോലീസിന് നാണക്കേടായതോടെ കള്ളനെ പിടികൂടാന്‍ പന്നിയങ്കര ഇന്‍സ്പെക്ടറും സംഘവും നേരിട്ടിറങ്ങി. ഇന്നലെ രാത്രിയിലാണ് അടുത്ത മോഷണത്തിനുള്ള കട നോക്കി നടക്കുകയായിരുന്ന മണികണ്ഠനെ പോലീസ് സംഘം പിടികൂടിയത്. 15 ലധികം മോഷണക്കേസുകളാണ് ഇയാളുടെ പേരില്‍ പല ജില്ലകളിലായി ഉള്ളത്. മോഷണക്കേസില്‍ മൂന്ന് വര്‍ഷം നീണ്ട തടവ് ശിക്ഷക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് മണികണ്ഠന്‍ ജയില്‍ മോചിതനായത്. ഇതിനു പിന്നാലെ വീണ്ടും മോഷണം പതിവാക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

0
കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല്...

എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടി

0
മലപ്പുറം : എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന...

അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

0
തിരുവനന്തപുരം: അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ...

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ് ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ യുവതി

0
കൊച്ചി : കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍...