കോഴിക്കോട് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂർ കൊടക്കത്താഴയിൽ സ്വകാര്യ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും പേരാമ്പ്ര ഭാഗത്ത് നിന്നും വരികയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്ന നിലയിലാണ്. ​അപകടത്തിന്റെ ആഘാതത്തിൽ ബസ്സ് ഡ്രൈവറും ലോറി ഡ്രൈവറും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ മോടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്ന് സജീവമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കർ ലോറി ആയതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തകർ നീങ്ങുന്നത്. അപകട കാരണം ഇതുവരെ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈ കാണിച്ചിട്ടും പ്രിയദർശിനി ബസ് നിർത്തിയില്ല : അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

0
കാഞ്ഞങ്ങാട് : കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ...

എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം ; രണ്ട് സ്ത്രീകൾ ആശുപത്രിയിൽ

0
എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി...

ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സാഹസികമായി വലയിലാക്കി റോയൽ...

0
മസ്കത്ത്: ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം...

യുഎസ് ആക്രമണ പരമ്പര ; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക്...