കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി യുവതിക്ക് ഗുരുതര പരിക്ക്. താമരശ്ശേരി പൂനൂരിലാണ് സംഭവം. ബാലുശേരിയ്ക്ക് ബസ് കാത്തിരുന്ന വിപിന റാം എന്ന യുവതിയ്ക്കാണ് പരിക്കേറ്റത്. യുവതിയെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പ് പൂർണമായും തകർന്നാണ് യുവതിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടിക്കൂടിയ കച്ചവടക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. എപ്പോഴും തിരക്കേറിയ ബസ് സ്റ്റോപ്പിൽ അധികം ആളുകൾ ഇല്ലാത്തത് വലിയ ദുരന്തം ഒഴിവായി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























