ആട്ടിൻ കുട്ടിയെ അറുത്ത് മാംസം ഭക്ഷിച്ചവർ അറിയണം അതിനുമൊരു ഇടയനുണ്ടായിരുന്നെന്ന്, നാളെ ഉത്തരം കൊടുക്കേണ്ടി വരുമെന്ന് ; റീലുമായി അടൂര്‍ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരസ്യപ്രതികരണം വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്കിൽ റീലുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ‘ആട്ടിൻ കുട്ടിയെ അറുത്ത് മാംസം ഭക്ഷിച്ചവർ അറിയണം അതിനുമൊരു ഇടയനുണ്ടായിരുന്നെന്ന്, നാളെ ഉത്തരം കൊടുക്കേണ്ടി വരുമെന്ന്’ എന്ന സിനിമ ഡയലോഗ് ചേർത്താണ് ഫെസ്ബുക്കിൽ റീൽ പങ്കുവെച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഓഫീസിൽ എന്ന ക്യാപ്ഷനോടുകൂടിയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. ആക്രമിച്ചവർ മറുപടി പറയേണ്ടി വരുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം, റീലിന് താഴെ നിരവധി കമൻ്റുകളെത്തുന്നുണ്ട്.

‘നീയും വേണുഗോപാലും, നിങ്ങൾ നിങ്ങളുടെ വില കളഞ്ഞു’, ‘ഇനി എത്ര റീൽ ചെയ്താലും കാര്യമില്ല, റിയൽ സ്വഭാവം ജനം മനസിലാക്കി കഴിഞ്ഞു’ -തുടങ്ങി നിരവധി വിമർശനങ്ങളാണ് കമന്റായി വീഡിയോയ്ക്ക് താഴെ വരുന്നത്. കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അതൃപ്തി പ്രകടിപ്പിച്ച് അടൂർ പ്രകാശ് രം​ഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ഏകോപനക്കുറവ് സംഭവിച്ചുവെന്നും മുഖ്യമന്ത്രി പലയിടത്തും സ്വന്തം നിലക്ക് പോയെന്നും അദ്ദേഹം പരസ്യമായി വിമർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ റീൽ പങ്കുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു; തൃണമൂൽ കോൺഗ്രസിന് തിരിച്ചടി

0
ദില്ലി : പാർലമെൻ്ററി സ്റ്റാന്റിങ് കമ്മറ്റികൾ പുന: സംഘടിപ്പിച്ചു. തൃണമൂൽ കോൺഗ്രസിന്...

ഒക്ടോബർ ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും

0
ന്യൂഡൽഹി: ഒക്ടോബർ മാസം ബാങ്ക് ഇടപാട് നടത്താനിരിക്കുന്നവർക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി റിസർവ്...

രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവജനങ്ങളുടെ മാർച്ച് ...

0
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട്...

പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദേശിച്ച് ലീഗ് നേതൃത്വം

0
മലപ്പുറം: പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട്...