കോഴിക്കോട് : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി. ജില്ലയില്‍ മത്സരിക്കുകയാണങ്കില്‍ പാര്‍ട്ടി നേത്യത്വത്തിന് സന്തോഷമാകുമെന്ന് ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പറഞ്ഞു. മത്സരിക്കാനെത്തുമെന്ന് കൊയിലാണ്ടിയിലുള്ള ചില പാര്‍ട്ടി നേതാക്കളോട് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കല്‍പ്പറ്റയാണോ കൊയിലാണ്ടിയാണോ തിരഞ്ഞെടുക്കുകയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. കൊയിലാണ്ടി മണ്ഡലത്തില്‍ മുല്ലപ്പള്ളി മത്സരിച്ചാല്‍ ആ സീറ്റ് പിടിക്കാനാകുമെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. കൊയിലാണ്ടി ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എം.പി ആയിരുന്നതിനാല്‍ വിജയം എളുപ്പമാകുമെന്നും നേത്യത്വം കരുതുന്നു.