എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് : പ്രതി അന്ന് തന്നെ കേരളം വിട്ടെന്ന് മഹാരാഷ്ട എടിഎസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: എലത്തൂര്‍ ട്രെയിന്‍ തീവയ്പിന് പിന്നാലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടുവെന്ന് മഹാരാഷ്ട എടിഎസ്. സംഭവത്തിന് പിറ്റേന്ന് തന്നെ പ്രതി രത്‌നഗിരി ജില്ലയിലെത്തിയെന്നും മൂന്നാം തിയതി ഖേദിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെന്നും മഹാരാഷ്ട എടിഎസ് ഡിഐജി അറിയിച്ചു. അതേസമയം പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്നും മഹാരാഷ്ട്ര എടിഎസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചെന്നാണ് എടിഎസ് ഡിഐജി. മഹേഷ് പാട്ടീല്‍ പറഞ്ഞത്.

ചൊവ്വാഴ്ച രാത്രി മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഷഹീന്‍ ബാഗ് നിവാസിയായ ഷാരൂഖ് സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. മാര്‍ച്ച് 31 ന് ഷാരൂഖിന്റെ പിതാവ് ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് പോലീസ് സ്റ്റേഷനില്‍ മകനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...