വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന് ശബ്ദവും ടോര്‍ച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാര്‍. വിലങ്ങാട് നാദാപുരം മുടി വനമേഖലയിലാണ് ആളുകളെ കാണാതായത്. സമീപത്തായി രണ്ട് ബൈക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി. നാദാപുരം ഫയര്‍ഫോഴ്‌സും വിലങ്ങാട്ടേക്ക് എത്തി. വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികള്‍ ട്രക്കിംഗിനായി പോകാറുളളത്. വ്യൂ പോയിന്റാണ് മുടി.

വിനോദസഞ്ചാരത്തിനായി പോയ ആളുകള്‍ വനത്തില്‍ കുടുങ്ങിയതാണോ എന്നാണ് സംശയം. ഈ മേഖലയിലേക്ക് വനംവകുപ്പ് അധികൃതരും ഫയര്‍ഫോഴ്‌സ് സംഘവും പുറപ്പെട്ടിട്ടുണ്ട്. വടകര ആര്‍ടിഒ പരിധിയിലുളള ബൈക്കുകളാണ് സമീപത്തുനിന്ന് കണ്ടെത്തിയത്. സംഘം മുകളില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴിതെറ്റിയതാണോ എന്നും സംശയിക്കുന്നു. ആനകള്‍ ഇറങ്ങുന്ന വനമേഖല കൂടിയാണ് ഇത്. കരയുന്നത് പോലെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. വനംവകുപ്പ് അധികൃതരെത്തിയപ്പോള്‍ മൊബൈല്‍ ടോര്‍ച്ച് വെളിച്ചവും കണ്ടെന്ന് അവരും സ്ഥിരീകരിക്കുന്നുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...