എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ് വാദത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കള്ളവാര്‍ത്ത നല്‍കുന്ന പൊലീസ് മറുപടി പറയണമെന്ന് ശിവപ്രസാദ് ആവശ്യപ്പെടുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈകൊണ്ട് അഴിക്കുന്ന ദൃശ്യം അടക്കം പങ്കുവെച്ചാണ് ശിവപ്രസാദ് ഫേസ്ബുക്കിലൂടെ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ചില മാധ്യമങ്ങള്‍ വ്യക്തയില്ലാതെ പ്രചരിപ്പിക്കുന്ന വീഡിയോയുടെ ക്ലാരിറ്റിയുള്ള ദൃശ്യങ്ങളാണ് താന്‍ നല്‍കുന്നതെന്നും ഇതില്‍ ഏത് എസ്എഫ്‌ഐക്കാരന്റെ കയ്യിലാണ് ബ്ലേഡ് എന്ന് ഇത് പ്രചരിപ്പിക്കുന്നവര്‍ കാണിച്ചു തരണമെന്നും ശിവപ്രസാദ് ആവശ്യപ്പെടുന്നു. മാധ്യമങ്ങളും പൊലീസ് ക്യാമറയും സിസിടിവിയുമടക്കം ഉണ്ടായിട്ടും എസ്എഫ്‌ഐക്കാര്‍ ബ്ലേഡ് ഉപയോഗിക്കുന്നതിന്റെ മാത്രം ദൃശ്യങ്ങള്‍ പൊലീസോ മറ്റാരെങ്കിലുമോ പുറത്ത് വിടാത്തത് എന്തെന്നും ശിവപ്രസാദ് ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...