​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബു. വി എം സുധീരന്റൈ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കെ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. അവര്‍ സര്‍ക്കാരിനെ സഹായിക്കാന്‍ രംഗത്തുണ്ടാകും. ഗവണ്‍മെന്റിനെ നന്നാക്കാന്‍ വേണ്ടിയാണ് സുധീരന്‍ ഉപദേശിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്യനയം ആവിഷ്‌കരിക്കാന്‍ യുഡിഎഫിന് വലിയ പ്രയാസമാണെന്നും മുന്നണിയില്‍ എല്ലാവര്‍ക്കും നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയം യുഡിഎഫ് ആവിഷ്‌കരിച്ചിട്ടില്ല. നികുതി മാത്രമാണ് തീരുമാനിച്ചത്. ആ നികുതി കുറയ്ക്കുകയല്ല, ഇല്ലാതിരുന്ന മേഖലയിലേക്ക് നികുതി തീരുമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തുടക്കം കുറിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. നിലപാട് മുഖ്യമന്ത്രി വിവരിച്ചും കഴിഞ്ഞു. സിപിഐഎമ്മിനോ എല്‍ഡിഎഫിനോ വിമര്‍ശിക്കാന്‍ ധാര്‍മികമായ അവകാശമില്ല. മുമ്പ് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ യുഡിഎഫ് കൊണ്ടുവന്ന എല്ലാ നടപടികളും എല്‍ഡിഎഫ് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇല്ലാതാക്കിയെന്നും കെ ബാബു പറഞ്ഞു. കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗം കൂടുന്നു എന്നായിരുന്നു അന്ന് പറഞ്ഞ ന്യായം. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനം എല്‍ഡിഎഫിന്റേതാണെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ ; കടുത്ത നിബന്ധനകൾ ബാധകം

0
ഡൽഹി : സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം...

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...

സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം ; തുടക്കം ഡിസംബറിൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ...

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ...