സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ ; കടുത്ത നിബന്ധനകൾ ബാധകം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം നൽകുന്ന പുത്തൻ പദ്ധതിയിൽ കടുത്ത നിബന്ധനകളും. പണം ചെലവാക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വാങ്ങാൻ പാടില്ലാത്ത സാധനങ്ങളുടെ ‘നെഗറ്റീവ് പട്ടിക’യാണ് തയാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം മദ്യം, പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന് എന്നിവ വാങ്ങരുത്. ലോട്ടറി ടിക്കറ്റെടുക്കാനും ഈ പണം ഉപയോഗിക്കരുത്. വാതുവെപ്പ്, ചൂതാട്ടം എന്നിവയും പാടില്ലെന്നാണ് വ്യവസ്ഥ. സംസ്ഥാനത്തെ യോഗ്യരായ സ്ത്രീകൾക്ക് കർക്കശമായ നിബന്ധനകളോടെ ഓരോ മാസവും 2500 രൂപവീതം അക്കൗണ്ടിൽ നൽകുന്ന ‘ലക്ഷ്മി യോജന’ ഡൽഹി സർക്കാരാണ് ആരംഭിച്ചത്.

സെപ്റ്റംബർ ഒന്നുമുതൽ അർഹർക്ക് പണം ലഭിച്ചുതുടങ്ങി. 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലും 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലുമാണ് നൽകുന്നത്. ഈ 1000 രൂപ ചെലവാക്കാനാണ് കടുത്ത നിബന്ധനകൾ. കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സിബിഡിസി) ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകുക. റെക്കറിങ് ഡെപ്പോസിറ്റിന് 3-വർഷ ലോക്ക്-ഇൻ കാലാവധിയുണ്ട്. 3 വർഷത്തിന് ശേഷമേ ഗുണഭോക്താവിന് പണം പിൻവലിക്കാനാകൂ.

ഇതിന്റെ മെച്യൂരിറ്റി കാലാവധി സർക്കാർ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2029 വർഷെ ജൂലൈ മാസമായി നിശ്ചയിച്ചിരുന്നു. എന്നാൽ, മെച്യൂരിറ്റി കാലാവധിയിൽ പുനഃപരിശോധനയുണ്ടാകുമെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്. മൊത്തം 17 ലക്ഷം വനിതകളെ ഉന്നമിട്ടാണ് ഡൽഹി സർക്കാർ പദ്ധതി അവതരിപ്പിച്ചതെങ്കിലും റജിസ്ട്രേഷന് കടുത്ത നിബന്ധനകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷം ; ഗൾഫ് വിമാന സർവീസ് വീണ്ടും പ്രതിസന്ധിയിൽ

0
ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ...

അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

0
അടൂ‍ർ: അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ...

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...

സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം ; തുടക്കം ഡിസംബറിൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ...