കോഴിക്കോട് : ഗോവാ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ ആന്‍റ് റസ്ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്. ഫയർവാഹനം പെട്ടെന്ന് നിർത്തിയതാണ് കാരണം. കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലെക്ക് പോകുകയായിരുന്നു ഗവർണറുടെ വാഹന വ്യൂഹം. കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച ഏഴ് മണിയോടെയായിരുന്നു സംഭവം.
ഗോവാ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിൽ ആംബുലൻസ് ഇടിച്ചു
RECENT NEWS
Advertisment