കോഴിക്കോട് സ്കൂട്ടറോടിച്ച് പോയ പെൺകുട്ടിയെ പേടിപ്പിച്ച് വണ്ടി നിർത്തിച്ചു, പീഡിപ്പിക്കാൻ ശ്രമം ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പറഞ്ഞ് പറ്റിച്ച് വാഹനം നിർത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടില്‍ അജ്മൽ ബിലാൽ (24 വയസ്സ്) നെയാണ് ചെമ്മങ്ങാട് പോലീസ് പിടികൂടിയത്. സ്കൂട്ടറിൽ പോവുകയായിരുന്ന പെൺകുട്ടിയുടെ പിന്നിലായി മറ്റൊരു സ്കൂട്ടറിൽ എത്തിയ പ്രതി ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണെന്നും വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചു തരാം എന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. വാഹനം നിർത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയ പെൺകുട്ടിയെ പ്രതി പിന്തുടർന്ന് വഴിയിൽ തടഞ്ഞ് നിർത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു.

പെൺകുട്ടി ഒച്ച വച്ചപ്പോൾ ആളുകൾ ഓടിക്കൂടി. ഇതോടെ അജ്മൽ ബിലാൽ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ പരാതിയിൽ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ചുള്ളിക്കാട് വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

0
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട്...

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...