ഐസിയു പീഡന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഐസിയു പീഡന കേസില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവ് ഉണ്ടായിട്ടും നീതി ലഭിച്ചില്ലെന്ന് അതിജീവിത പറഞ്ഞു. വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ കെ വി പ്രീതിക്ക് വീഴ്ച പറ്റിയതായി കാണിച്ച് അതിജീവിത മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണവിഭാഗം ഡി വൈ എസ് പി നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയത്.

ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചില്ല. മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്. വൈദ്യ പരിശോധനക്കായി പോലീസ് നല്‍കിയ അപേക്ഷയില്‍ കേസിന്റെ ഗൗരവം സൂചിപ്പിച്ചിട്ടും ഇത് അവഗണിച്ചുവെന്നും പറയുന്നു. തെളിവുകള്‍ ഉണ്ടായിട്ടും നീതീ ലഭിച്ചില്ലെന്ന് അതിജീവിത. മെഡിക്കല്‍ കോളേജ് ഐസിയു പീഡനത്തില്‍ പോലീസിന്റെ അന്വേഷണവും തുടരുകയാണ്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടിന്‍ നിര്‍ദ്ദേശം ഉണ്ട്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അതിജിവിത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...