കോഴിക്കോട് : ഗവ.മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ഓടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം. മൃതദേഹത്തിൽ വാരിയെല്ല്, തലയോട്ടി തുടങ്ങിയവ മാത്രമാണുള്ളത്. മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റെതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫൊറൻസിക് വിഭാഗത്തിന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുക്കും.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ഓടയിൽ അജ്ഞാത മൃതദേഹം
RECENT NEWS
Advertisment