കോഴിക്കോട് : കോഴിക്കോട് നാദപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍. നാദാപുരം ചെക്യാട് കൊയമ്പ്രം പാലത്തിന് സമീപമാണ് അക്രമം. കൂത്തുപറമ്പ് മാലൂര്‍ സ്വദേശി സൈനികനായ മൂലയില്‍ ഷിനോജിന്റെ കാറിന് നേരെയാണ് അക്രമം ഉണ്ടായത്. ചെക്യാട് സഹോദരിയുടെ വീട്ടില്‍ വിഷു ആഘോഷിക്കാനായി എത്തിയതായിരുന്നു. വീട്ടുമുറ്റത്ത് ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
കോഴിക്കോട് നാദാപുരത്ത് കാര്‍ തകര്‍ത്ത നിലയില്‍ ; ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
RECENT NEWS
Advertisment