യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. വാടാനപ്പള്ളി എച്ച്‌.എസ് റോഡില്‍ ഷഫീഖാണ് (43) തൃക്കാക്കര പോലീസിന്‍റെ പിടിയിലായത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കള ജോലി ചെയ്യുന്നതിന് കൊണ്ടുവന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.തേവക്കല്‍ ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി ഇവിടെ പീഡിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായ വിവരമറിഞ്ഞ ഷഫീഖ് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെ യുവതി വാടാനപ്പിള്ളി പോലീസിലും പിന്നീട് തൃക്കാക്കര പോലീസിലും പരാതിയുമായി എത്തുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോയമ്പത്തൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്ന ഷഫീഖിനെ തൃക്കാക്കര സി.ഐ ആര്‍. ഷാബുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ എന്‍.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, എ.എസ്.ഐ ഗിരീഷ് കുമാര്‍, സി.പി.ഒ ജാബിര്‍, രഞ്ജിത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...