ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടിയു ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടി ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തനിക്ക് അങ്ങനെ തോന്നിയില്ല. പ്രശ്‌നങ്ങള്‍ രൂപപ്പെടാനുള്ള വകുപ്പുകള്‍ ഘടക കക്ഷികളുടെ കൈയ്യില്‍ ആയി പോയെന്നേയുള്ളു. ജലവിഭവ – ഇറിഗേഷന്‍ വകുപ്പുകളില്‍ അത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. അത്തരമൊരു സംഭവമേ ഇല്ലായെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജലവിഭവ വകുപ്പ് പുനസംഘടിപ്പിക്കുന്നതിന് തൊഴിലാളി സംഘടനകള്‍ വിലങ്ങ് തടിയെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു. അങ്ങനൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. പുനസംഘടനയെ പറ്റി വ്യക്തമായ പ്രാരംഭ ചര്‍ച്ചയിലേക്ക് പോലും കടന്നിട്ടില്ല. ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാരേയും തൊഴിലാളി സംഘടനകളെയും മുഖവിലയ്ക്ക് എടുക്കാതെ ഒന്നും ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. തൊഴിലാളി സംഘടനകളുമായി വിശാലമായ ചര്‍ച്ച നടത്തും. തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകു. അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നും ചെയ്യില്ലെന്നും റോഷി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...