സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി: ചെതലയം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം കൂട്ടാളി കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്ത് നിന്ന് കോഴിക്കോട് കസബ സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മുന്‍പ് കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കളവുക്കേസിലും കവര്‍ച്ചാക്കേസിലും ഉള്‍പ്പട്ടിട്ടുണ്ട്. മൂലങ്കാവ് ഗ്ലോബല്‍ ഗ്രാനൈറ്റ് ഇന്‍ഫ്രാ എന്ന സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ 73 ഇ 0316 നമ്പര്‍ സ്‌കൂട്ടറാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് വൈകീട്ടോടെ മോഷണം പോയത്. വണ്ടി മോഷണം പോയതിന് പിന്നാലെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത് അന്വേഷണം നടത്തിയ ബത്തേരി പോലീസ് വാഹനം കോഴിക്കോട് ജില്ലയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് എസ്.ഐ ജെസ്വിന്‍ ജോയ്യുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വാഹനം ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് നിതിന്‍ ആണെന്ന് മനസിലാക്കി. എന്നാല്‍ വീടുമായോ വീട്ടുകാരുമായോ ബന്ധമില്ലാതെ അലഞ്ഞു തിരിയുന്ന നിതിനെ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെ വാഹനം പാളയം ബസ് സ്റ്റാന്‍ഡിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്നതായ വിവരം ലഭിച്ച എസ്.ഐ ജെസ്വിന്‍ ജോയ് കസബ സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് വിവരം കൈമാറുകയും പാളയം പരിസരത്ത് നിന്ന് നിതിനെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നിര്‍ദേശപ്രകാരം എസ്ഐ അബ്ദു, സന്തോഷ് മോന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...