വലിയ അളവില്‍ കടത്തിയ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: നിരവധി പേര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ട് വലിയ അളവില്‍ കടത്തിയ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ. അഭിലാഷ് (44), നടുവട്ടം അദീബ് മഹല്‍ വീട്ടില്‍ അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ നിന്നും 53.48 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

വ്യാഴാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂവര്‍സംഘം പിടിയിലായത്. കര്‍ണാടക ഭാഗത്തുനിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍ 56 എക്‌സ് 6666 നമ്പര്‍ ഐ20 കാര്‍ ചെക്പോസ്റ്റിൽ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. അഭിലാഷിന്റെ ട്രാക്ക് സ്യൂട്ടിനടിയില്‍ വലതു കാല്‍ മുട്ടില്‍ ധരിച്ചിരുന്ന നീക്യാപിനുള്ളില്‍ (സിലല രമു) ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് മൂന്ന് പേരും ചേര്‍ന്ന് വില്‍പ്പനക്കായി ബെംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ട് വന്നതാണ് എംഡിഎംഎയെന്ന് പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...