കോഴിക്കോട്ടെ രാത്രികാല കവർച്ചാ സംഘം പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മോട്ടോർ ബൈക്കിൽ കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന സംഘത്തിലെ 2 പേരെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയിൽ,സക്കീന വഹാർ മുജീബ് റഹ്മാനെയും (19), പ്രായപൂർത്തിയാവാത്ത മറ്റൊരാളെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

രാത്രി കാലങ്ങളിൽ ഹോട്ടലുകളിലും മറ്റും പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും,മൊബൈൽ ഫോണും ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇവർ കവർച്ച നടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി മാവൂർ റോഡിന് സമീപം വെച്ച് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന സെയ്ഫ് റാഫുൽ എന്ന പശ്ചിമ ബംഗാൾ കാരനെയാണ് ഇവർ കവർച്ച നടത്തിയത്.ഇവർ അർദ്ധരാത്രി സമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് കവർച്ച ചെയ്യാൻ സാധിക്കുന്നവരെ കണ്ടെത്തുന്നത്.

അതിഥി തൊഴിലാളികൾകവർച്ച ചെയ്യപ്പെട്ടാൽ പോലീസിൽ പരാതിയുമായി പോവുന്നത് വളരെ കുറവാണെന്ന് മനസ്സിലാക്കിയാണ് ഇത്തരക്കാരെ തെരഞ്ഞെടുക്കുന്നത് എന്നാണ് ഇവർ പോലീസിനോട് വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടമായി ജീവിക്കുന്നതിനുമാണ് ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിക്കുന്നത്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി.ദ്യശ്യങ്ങൾ പരിശോധിച്ചും, സൈബർ സെല്ലിൻ്റെ സഹായത്തോടെയുമാണ് നടക്കാവ് പോലിസ് കവർച്ച കേസിലെ പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....