വ്യാജ രേഖയിൽ വായ്പ അനുവദിച്ച ഗൂഢാലോചനയിൽ രാജശ്രീ അജിത്തിന് പങ്കെന്ന് വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഴിമതിക്കേസിൽ സർക്കാർ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലൻസ്. സാമ്പത്തിക ക്രമക്കേട് കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച കെ ടി ഡി സി മുൻ എംഡി രാജശ്രീ അജിത്തിനെ പ്രതിയാക്കി വിജിലൻസ്, കോടതിയിൽ കുറ്റപത്രം നൽകി. ഗൂഢാലോനയ്ക്കും വ്യാജ രേഖയുണ്ടാക്കിയതിനും രാജശ്രീയെ ഒന്നാം പ്രതിയാക്കി നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു. വ്യാജരേഖ ഹാജരാക്കി കെ ടി ഡി എഫ് സിയിൽ നിന്നും 22 ലക്ഷം വായ്പ തട്ടിയ വിനോദ് എസ് നായർ എന്നയാൾക്ക് ഒത്താശ ചെയ്ത കേസിൽ പ്രതിയാണ് രാജശ്രീ.

2005ൽ കെ ടി ഡി എഫ് സി എംഡിയായിരിക്കെയാണ് വ്യാജരേഖയുടെ മറവിൽ വൻതുക വായ്പ നൽകിയത്. വായ്പ കിട്ടിയയാൾ പണം തിരിച്ചടച്ചില്ല. പലിശ കയറി നഷ്ടം 64 ലക്ഷമായി. വായ്പ നൽകിയ ഭൂമിയുടെ രേഖ തന്നെ വ്യാജമായതിനാൽ ലേലം ചെയ്ത് പണമീടാക്കാനും കഴിഞ്ഞില്ല. സർക്കാരിന് നഷ്ടമുണ്ടാക്കിയ കേസിൽ രാജശ്രീയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതിക്കായി കുറ്റപത്രം സർക്കാരിന് നൽകി.

എന്നാൽ മൂന്നു വർഷം ഈ കുറ്റപത്രം കൈയിൽ വെച്ച ശേഷം പ്രോസിക്യൂഷൻ അനുമതി നൽകാതെ തള്ളുകയാണ് സർക്കാർ ചെയ്തത്. വലിയ ക്രമക്കേടല്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, സർക്കാർ അനുമതി നിഷേധിച്ചാലും ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളി‍ഞ്ഞാൽ കുറ്റപത്രം നൽകാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കുലർ ഇറക്കിയതോടെ കളി മാറി. പിന്നാലെ, രാജശ്രീ അജിത്ത് പ്രതിയായ കേസിലെ കുറ്റപത്രം വിജിലൻസ് കോടതിയിൽ നൽകി. പുതിയ സർക്കുലർ പ്രകാരമുള്ള ആദ്യ കുറ്റപത്രമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...