Tuesday, May 7, 2024 11:53 am

മാധ്യമവേട്ടക്കെതിരെ നാളെ കോഴിക്കോട് ജനകീയ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അടിക്കടി പോലീസും അധികാരത്തിന്റെ പിന്‍ബലത്തോടെ സംഘടിത രാഷ്ട്രീയ ശക്തികളും നടത്തുന്ന ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റത്തിനെതിരെ കോഴിക്കോട്ട് ജനകീയ പ്രതിഷേധമൊരുക്കുന്നു. ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെ മാധ്യമവേട്ടയ്‌ക്കെതിരായ സംവാദ സദസ്സ് നാളെ (ജൂണ്‍ 14) വൈകിട്ട് അഞ്ചിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ചലച്ചിത്ര നടന്‍ ജോയ് മാത്യു, പ്രഭാഷകനും എഴുത്തുകാരനുമായ എ.പി.അഹമ്മദ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ബാലകൃഷ്ണന്‍ ടി, എന്‍ പി ചെക്കുട്ടി, എ സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മറുനാടന്‍ ടിവി തലവന്‍ ഷാജന്‍ സ്‌കറിയയെ ഭീഷണിപ്പെടുത്താനും നാടുനീളെ പരാതികള്‍ നല്‍കി കുടുക്കാനും ഭരണകക്ഷി എം.എല്‍.എയായ പി.വി.അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതിനുള്ള പ്രതികാരമായി ഷാജനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ വളഞ്ഞ വഴി തേടുകയാണ് ജനപ്രതിനിധി. ഷാജനെതിരെ പരാതിയുള്ളവരെ ഒരു ചരടില്‍ കോര്‍ത്ത് അവര്‍ക്കു സൗജന്യ നിയമസഹായം നല്‍കി മുന്‍പോട്ടു പോകുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണത്തിന്റെ തണലിലാണ് എം.എല്‍.എയുടെ വഴിവിട്ട നീക്കങ്ങളെന്നു ഭരണകേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

സമാനമാണ് ഏഷ്യാനെറ്റ് ന്യൂസ് എറണാകുളം റിപ്പോര്‍ട്ടര്‍ അഖില നന്ദകമാറിന് ഉണ്ടായിരിക്കുന്ന അനുഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനു ഈ മാധ്യമപ്രവര്‍ത്തയ്‌ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. അറസ്റ്റോ മറ്റു പോലീസ് നടപടികളോ നേരിടേണ്ടിവരുമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്നു. വാര്‍ത്ത സംബന്ധിച്ചു പരാതി ഉയര്‍ന്നതിന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ അബ്‌ജോദ് വര്‍ഗീസിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു ചോദ്യംചെയ്യുന്ന ഞെട്ടിക്കുന്ന പ്രവര്‍ത്തനവും കേരള പോലീസ് നടത്തിയിരിക്കുകയാണ്.

അല്‍പദിവസം മുന്‍പാണ് എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി റിപ്പോര്‍ട്ട് ചെയ്തതിന് മാതൃഭൂമി ടിവി റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തത്.
മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണു പ്രതിഷേധമുയരുന്നത്. ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ സംഘടിത ശബ്ദമായി ഉയര്‍ത്താനുള്ള കൂട്ടായ്മയാണ് ഫോറം ഫോര്‍ മീഡിയ ഫ്രീഡം ഒരുക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പകൽ സമയങ്ങളിൽ വൈദ്യുതി നിലച്ചാൽ കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പിന്നെ ഇരുട്ടില്‍

0
പുല്ലാട് : പകൽ സമയങ്ങളിൽ വൈദ്യുതി നിലച്ചാൽ കോയിപ്രം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്...

ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി ; 3 രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി

0
കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെ...

വീട്ടിൽ പൂജ , ബുൾഡോസറിന്റെ അകമ്പടി ; കനയ്യകുമാർ പത്രിക സമർപ്പിച്ചു

0
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി കനയ്യ...

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിൽ പക ; മരുമകനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥന്‍

0
കണ്ണൂര്‍: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി...