പിഴവുകളില്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

For full experience, Download our mobile application:
Get it on Google Play

ജൂൺ മാസം പകുതിയാവാറായി, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇനി അധികം ദിവസങ്ങളില്ല. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് അതീവ ജാഗ്രതയോടെ ചെയ്യേണ്ട കാര്യം തന്നെയാണ്. കാരണം ഒരു ചെറിയ തെറ്റ് പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മാത്രമല്ല, ഇത്തരത്തിൽ പിഴവുകൾ കണ്ടെത്തിയാൽ. ആദായ നികുതി റിട്ടേൺ നോട്ടീസ് അയക്കാനുള്ള അധികാരവും ആദായ നികുതി വകുപ്പിന് ഉണ്ട്. എന്തായാലും 2022-23 സാമ്പത്തിക വർഷത്തിലേക്കും 2023-24 മൂല്യനിർണ്ണയ വർഷത്തിലേക്കും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ തയ്യാറെടുക്കുന്ന വ്യക്തിയെ സംബന്ധിച്ച് ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ്, ചില അവശ്യകാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ടോ, പിഴവുകളോ ഇല്ലാതെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ നിങ്ങളുടെ ആദായനികുതി റിട്ടേൺ അനായാസമായി ഫയൽ ചെയ്യാനും പിന്നീട് ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനും കഴിയും.

ആദ്യമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കേണ്ടതുണ്ട്. തുടർന്ന് https://eportal.incometax.gov.in ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ആദ്യമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തികൾ ആദ്യം അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യണം. നിങ്ങളുടെ സ്വന്തം പാസ്‌വേഡ് സ്വന്തമായി ക്രിയേറ്റ് ചെയ്യാമെങ്കിലും, പാൻ നമ്പർ നിങ്ങളുടെ യൂസർ ഐഡിയായി പ്രവർത്തിക്കും.

പാസ് വേഡ് മറന്നുപോയോ ?
നിങ്ങൾ ഒരു യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്തിട്ടുണ്ടാകാമെങ്കിലും, പിന്നീട് പാസ് വേഡ് മറന്നുപോയാലും ആശങ്കപ്പെടേണ്ടതില്ല. ഫോർഗോട്ട് പാസ് വേഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒടിപി ഉപയോഗിച്ച് പാസ് വേഡ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ രണ്ട് കാര്യങ്ങൾ പ്രത്യേകം ഓർക്കേണ്ടതുണ്ട്.ആദ്യം മൊബൈൽ നമ്പർ നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മാത്രമല്ല നിങ്ങളുടെ പാനും ആധാറും ബന്ധിപ്പിക്കേണ്ടതും നിർബന്ധമാണ്. ഇതു രണ്ടും ഉണ്ടെങ്കിൽ മാത്രമേ പാസ് വേഡ് ക്രിയേറ്റ് ചെയ്യാൻ കഴിയുകയുള്ളു.

എഐഎസിന്റെ സൂക്ഷ്മ അവലോകനം
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് നികുതിദായകർ അവരുടെ വാർഷിക വിവര പ്രസ്താവന (എഐഎസ്) സൂക്ഷ്മമായി അവലോകനം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വരുമാനവുമായി ബന്ധപ്പെട്ട സമഗ്രമായ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് എഐഎസ്. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും എഐഎസ് ഓപ്ഷൻ തിരഞ്ഞെടുക്കാം. പ്രസ്താവനയുടെ ഒന്നാം ഭാഗത്തിൽ, നിങ്ങളുടെ പേര്, പാൻ, ആധാർ എന്നിവ പോലുള്ള വിവരങ്ങൾ നിങ്ങൾ ഉൾപ്പെടും. രണ്ടാം ഭാഗത്തിൽ, ടിഡിഎസ്, മുൻകൂർ നികുതി, സെൽഫ് അസ്സസ്സ്മെന്റ്, കുടിശ്ശിക എന്നിവ ഉൾപ്പെടെ നികുതിദായകന്റെ വരുമാനത്തിന്റെ വിപുലമായ അവലോകനം നൽകും. പ്രസ്താവന ശ്രദ്ധാപൂർവ്വം അവലോകനം ചെയ്ത ശേഷം തെറ്റുകൾ വരാതെ വേണം നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...