ദമാം : മലയാളി യുവതി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം ആനന്ദ് ഗാർഡനിൽ അശ്വതി ബിപിൻ മോഹൻ (35) ആണ് മരിച്ചത്. നേരത്തെ കോവിഡ് ബാധിതയായി ചികിത്സയിൽ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതിനെ തുടർന്ന് ദമാം അൽമന ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ഇതിനിടയിൽ ആരോഗ്യ നില അൽപം മെച്ചപ്പെട്ടിരുന്നു. എന്നാൽ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അശ്വതിയുടെ മാതാപിതാക്കൾ ദമാമിൽ എത്തിയിരുന്നു. ഭർത്താവ് – ബിപിൻ എസ് നായർ. പിതാവ് – സി. എ .മോഹൻ, അമ്മ – പ്രേമ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സഹായങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.