പോലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പോലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് മർദനത്തിലാണ് എസ്പിയുടെ പ്രതികരണം ഉണ്ടായത്. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞുപോയത്.

മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പോലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും. ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. പോലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...