രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം രാത്രി കുറ്റ്യാടിയ്ക്ക് അടുത്ത് കക്കട്ടിലാണ് സംഭവം. വിവാഹിതയായ യുവതിയാണ് അക്രമത്തിന് ഇരയായത്. വീടിന്റെ ടെറസിലൂടെ കിടപ്പുമുറിയിലേക്ക് എത്തിയാണ് അക്രമി യുവതിയെ ഉപദ്രവിച്ചത്. രാത്രിയില്‍ കിടക്കുന്ന സമയം ടെറസില്‍നിന്ന് അകത്തേക്കുള്ള വാതില്‍ അടയ്ക്കാന്‍ യുവതി മറന്നുപോയിരുന്നു. ഇതുവഴി അക്രമി വീടിന് അകത്തേക്ക് എത്തുകയായിരുന്നു.

മുറിക്കുള്ളില്‍ കടന്ന അക്രമി ഉറങ്ങിക്കിടന്ന യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. അതിനിടെ ഉറക്കമുണര്‍ന്ന യുവതി അക്രമിയുടെ കൈയില്‍ കടിച്ചു. ഇതോടെ അക്രമി പുറത്തേക്ക് ഇറങ്ങിയോടി. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ യുവതിയും ഭര്‍തൃമാതാവും കുഞ്ഞും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. അക്രമിയെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ടവറിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...