കോഴിക്കോട് തൊഴിലാളികള്‍ക്ക് കടന്നല്‍ക്കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടന്നല്‍ക്കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. നാദാപുരം തൂണേരി മുടവന്തേരിയിലാണ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മുടവന്തേരി കളത്തിക്കണ്ടി താഴെപൊയില്‍ സുജാത (45), തുണ്ടിയില്‍ ഷാനിഷ് (40) എന്നിവര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏഴുപേര്‍ തലശ്ശേരി ഗവ. ആശുപത്രിയിലും മറ്റുള്ളവര്‍ നാദാപുരം താലൂക്ക് ആശുപത്രിയിലും ആണുള്ളത്. പക്ഷികള്‍ കടന്നല്‍ക്കൂട് തകര്‍ത്തതിനെ തുടര്‍ന്ന് കടന്നലുകള്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. സുജാതയുടെ ദേഹത്താകമാനം കുത്തേറ്റതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാനിഷിനും ഭാര്യ സൗമ്യ(39)ക്കും കുത്തേറ്റത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ക്കും കടന്നല്‍ക്കുത്തേറ്റു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...