പേടിഎം ടിക്കറ്റിംഗ് ബിസിനസ് വിറ്റു ; ടിക്കറ്റ് ന്യൂ ഇനി സൊമാറ്റോയ്ക്ക് സ്വന്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പേടിഎമ്മിന്‍റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് തങ്ങളുടെ  ടിക്കറ്റിംഗ് ബിസിനസ് 2,048 കോടി രൂപയ്ക്ക് സൊമാറ്റോയ്ക്ക് വിറ്റു. തങ്ങളുടെ പേമെന്‍റ്  ആപ്പിലും ഫിന്‍ ആപ്പ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്തരം ഒരു നീക്കം പേടിഎം നടത്തുന്നത്. കരാർ പ്രകാരം പേടിഎമ്മിന്‍റെ കീഴിലുള്ള ടിക്കറ്റ് ന്യൂ, പേടിഎം ഇന്‍സൈഡര്‍ എന്നിവ ഇനി സോമാറ്റോയുടെതായി മാറും. വൺ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഉപകമ്പനികളിലെ മുഴുവൻ ഓഹരികളും 2,048 കോടി രൂപയുടെ കരാര്‍ പ്രകരമാണ് സൊമാറ്റോയ്ക്ക് കൈമാറുന്നത്.

കൂടാതെ ഈ കരാറിന്‍റെ ഭാഗമായി  ടിക്കറ്റിംഗ് വിഭാഗത്തിൽ നിന്നുള്ള ഏകദേശം 280 ജീവനക്കാർ സൊമാറ്റോയിലേക്ക് മാറും. എന്‍റര്‍ടെയ്മെന്‍റ് ടിക്കറ്റിംഗ് ബിസിനസ് കൈമാറ്റ പ്രക്രിയ്ക്ക് 12 മാസം വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൈമാറ്റം നടന്നാലും പേടിഎം ആപ്പിലൂടെയും ടിക്കറ്റ് ന്യൂ, ഇൻസൈഡർ പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമ, ഇവന്‍റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ ചെയ്യാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.  പേടിഎമ്മിന്‍റെ വിനോദ ടിക്കറ്റിംഗ് വിഭാഗത്തിൽ സിനിമ, കായികം, ഇവന്‍റ് ബുക്കിംഗ് എന്നിവ ഉൾപ്പെടുന്നു. 297 കോടി രൂപ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ ഈ വിഭാഗത്തില്‍ വളർച്ച കൈവരിച്ചതായി കമ്പനിയുടെ പ്രഖ്യാപനത്തിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...