നെയ്യാറ്റിന്‍കര : തമിഴ്‌നാട് മോഡലില്‍ കോഴിപ്പോര് നടത്തിയവരെ പോലീസ് സാഹസികമായി ഓടിച്ചിട്ട് പിടികൂടി. പണം വെച്ച് കോഴിപ്പോര് നടത്തിയ 11 പേരെയും 10 കോഴികളെയും 8000 രൂപയും 30 ബൈക്കുകളുമാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. കോഴികളില്‍ എട്ടെണ്ണം മത്സരത്തിനിടെയുണ്ടായ പരിക്ക് കാരണം സ്റ്റേഷനിലെത്തുമ്പോഴേക്കും ചത്തു. നെയ്യാറ്റിന്‍കര ഭാസ്‌കര്‍ നഗറില്‍ ഇഞ്ചിപ്പുല്ലുവിളയില്‍ ആളൊഴിഞ്ഞ പറമ്പിലായിരുന്നു മത്സരം. കോവിഡ് ഭീതിക്കിടയിലും യാതൊരു ആശങ്കയും കൂടാതെയാണ് നൂറോളംപേര്‍ പങ്കെടുത്ത മത്സരം നടത്തിയത്.
കോവിഡ് ഭീതിക്കിടയിലും തമിഴ്‌നാട് മോഡലില്‍ കോഴിപ്പോര് മത്സരം ; 11പേരെയും 10 കോഴികളെയും പോലീസ് പിടികൂടി
RECENT NEWS
Advertisment