കോഴിക്കോട് : കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ക്യാമറകളിലേക്കുള്ള കണക്ഷന്‍ വയറും ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയിരുന്നു. പിന്നീട് പോലീസ് ഇവരെ കണ്ടെത്തി തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ഇതാണ് ഇപ്പോള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് അധികൃതര്‍.
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍
RECENT NEWS
Advertisment