പോലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയ യുവാവ് മരിച്ചു ; പോലിസ് കൊണ്ടുപോയത് 500 രൂപ ഫൈന്‍ അടപ്പിക്കാന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് പോലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കോഴിക്കോട് ചെറുവണ്ണൂര്‍ ബി.സി റോഡില്‍ നാറാണത്തുവീട്ടില്‍ ജിഷ്ണു മരിച്ചത്. 500 രൂപ ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോയ ജിഷ്ണുവിനെ പിന്നീട് കാണുന്നത് വഴിയരികില്‍ അത്യാസന്ന നിലയിലാണ്. നല്ലളം പോലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പോലീസ് പറഞ്ഞു.

പോലീസ് മഫ്തിയിലാണ് എത്തിയിരുന്നത്. ഓവര്‍സ്പീഡില്‍ വണ്ടിയോടിച്ച്‌ പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്. ജിഷ്ണു അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് 9.30 ഓടെ വീട്ടിലേക്ക് ഫോണ്‍ വന്നു. പോലീസുകാരെ ആശുപത്രിയില്‍ കണ്ടില്ലെന്ന് ജിഷ്ണുവിന്റെ സുഹൃത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ആശുപത്രിയില്‍ ഏതാനും നാട്ടുകാര്‍ മാത്രമാണുണ്ടായിരുന്നതെന്നും സുഹൃത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...