പോലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഫറോക്ക് : കസ്റ്റഡിയിൽ എടുക്കാനെത്തിയ പോലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി മരിച്ചു. ചെറുവണ്ണൂർ കമാന പാലത്തിനു സമീപം നാരാണത്ത് വീട്ടിൽ ജിഷ്ണു (26) ആണു മരിച്ചത്. കൽപറ്റ പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുപ്രകാരം രാത്രി 10നു നല്ലളം എസ്ഐ കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണത്തിന് എത്തിയതായിരുന്നു.

വഴിയിൽ വച്ച് ഇയാളെ കണ്ടു പോലീസ് തിരക്കിയപ്പോൾ രാഹുൽ എന്നാണ് പേര് പറഞ്ഞത്. ഇതോടെ വീട്ടിലേക്ക് തിരഞ്ഞു പോയ പോലീസ് തിരിച്ചു വരുമ്പോൾ ഒരാൾ ഓടിപ്പോകുന്നതായി വിവരം കിട്ടി. സംശയം തോന്നി പിന്തുടർന്നു പോയപ്പോൾ വീടിനു സമീപത്തെ മതിലിനടുത്ത് വീണു കിടക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നല്ലളം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...