ഡി.വൈ.എഫ്‌.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.വൈ.എഫ്‌.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. പതാക, കൊടിമര ദീപശിഖാ ജാഥകള്‍ ഇന്ന് വൈകുന്നേരം ജില്ലാ ആസ്ഥാനത്തെത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍ വാദിന്റെ അസൗകര്യത്തെ തുടര്‍ന്ന് ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടമാവും സമ്മേളനം ഉദ്ഘാടനം ചെയ്യുക. 519 പ്രതിനിധികളും 90 നിരീക്ഷകരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ട്രാന്‍സ്‌ജെന്‍ടര്‍, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരും പ്രതിനിധികളാണ്.

എന്നാല്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പുമാവും ഇത്തവണത്തെ സമ്മേളനത്തിനെ ശ്രദ്ധേയമാക്കുക. പാര്‍ട്ടിയിലും ബഹുജന സംഘടനകളിലും യുവത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിവൈഎഫ്‌ഐയുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഭാരവാഹികള്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും 37 വയസാണ് ഡി.വൈ.എഫ്.ഐ നിലവില്‍ പരമാവധി പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്.

ബ്ലോക്ക് – ജില്ലാ സമ്മേളനങ്ങളില്‍ നടപ്പാക്കിയ മാനദണ്ഡങ്ങള്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കും. എന്നാല്‍ ചില പ്രത്യേക പരിഗണനകള്‍ നല്‍കി ഏതാനം പേരെ സംസ്ഥാന കമ്മറ്റിയില്‍ നിലനിര്‍ത്താനും സാധ്യതയുണ്ട്. അതേസമയം പാര്‍ട്ടി നേതൃനിരയിലുള്ളവരും ജനപ്രതിനിധികളും സംഘടനയില്‍ തുടരേണ്ടതില്ലെന്നാണ് പൊതുവിലെ ധാരണ. ഇതനുസരിച്ച്‌ മുപ്പത്തഞ്ചോളം സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഒഴിവാകുമെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ തന്നെ നല്‍കുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...