കോഴിക്കോട് : കോൺഗ്രസില്‍ നിന്നും സി.പി.ഐ എമ്മില്‍ എത്തിയ കെ.പി അനിൽകുമാറിന് ആദ്യ ചുമതല നല്‍കി സി.പി.എം. സി.പി.ഐ എം കോഴിക്കോട് ജില്ലാ സമ്മേളനനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് ആദ്യ ചുമതല. സി.പി.എമ്മിലെത്തിയതിന് പിന്നാലെ കെ.പി അനിൽകുമാറിന് തൊട്ടടുത്ത ദിവസം തന്നെ ആദ്യ ചുമതല നൽകിയത്.
ജനുവരി 10 മുതൽ 12 വരെ നടക്കുന്ന സി.പി.ഐ എം കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക വേദിയിൽ രക്ഷാധികാരിയായാണ് ആദ്യ ചുമതല. എളമരം കരിം, ടി.പി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാറിന് ആദ്യ ചുമതല നൽകിയത്. കെ.പി അനില്‍കുമാര്‍ ദേശാഭിമാനി വരിക്കാരനായി, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ അനില്‍കുമാറിന്‍റെ വീട്ടിലെത്തിയാണ് വരിസംഖ്യ ഏറ്റുവാങ്ങിയത്. അനില്‍കുമാറിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുളള അവസരം സി.പി.എം ഉറപ്പാക്കുമെന്ന് പി.മോഹനന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച ശേഷം കോഴിക്കോട് എത്തിയ കെ.പി അനില്‍കുമാറിന് പാര്‍ട്ടി ജില്ല സെക്രട്ടറി പി.മോഹനന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയിരുന്നു.
പാർട്ടി ഏൽപിക്കുന്ന ചുമതല ആത്മാർത്ഥമായി നിർവ്വഹിക്കുമെന്ന് അനില്‍കുമാര്‍ അറിയിച്ചു. കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്റെ റോൾ മാത്രമാണ്. ഡി.സി.സി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ.പി അനിൽ കുമാർ ചോദിച്ചു.