ചെങ്ങന്നൂർ ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വാർഷികാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം ഒമ്പതാമത് വാർഷികാഘോഷം അയ്യപ്പസേവാസംഘം ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചെങ്ങന്നൂർ എ.ഇ.ഒ കെ.സുരേന്ദ്രൻ പിള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിത്യം സമൂഹത്തിന് സംസ്കാരവും കുട്ടികൾക്ക് അറിവും പ്രദാനം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച മാതൃഭാഷാധ്യാപക പുരസ്കാരത്തിന് അർഹയായ കൊല്ലം കോയിപ്പാട് ഗവ.എൽ.പി. സ്കൂൾ അധ്യാപിക എസ്.സൈജയ്ക്ക് ചെങ്ങന്നൂർ എ.ഇ.ഒ കെ.സുരേന്ദ്രൻ പിള്ള പുരസ്കാരം സമർപ്പിച്ചു. ഭാഷാനൈപുണി മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കവി കെ.രാജഗോപാലിനെ ചടങ്ങിൽ ആദരിച്ചു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ കെ.ആർ.പ്രഭാകരൻ നായർ ബോധിനി ആമുഖ പ്രഭാഷണം നടത്തി. മനു ബി.പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എ.ഇ.ഒ വേലൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കായംകുളം എം.എസ്.എം. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഭാഷാസന്ദേശം നല്കി. ടി.കെ.ഇന്ദ്രജിത്ത് ഇലഞ്ഞിമേൽ കെ.പി.രാമൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ഭാഷാപഠനകേന്ദ്രം സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ. ഡി.വിജയകുമാർ, ബിന്ദു ആർ.തമ്പി, ഗിരിവനം മോഹനൻ, അഡ്വ.സി.എൻ.അമ്മാഞ്ചി, എൻ.ദേവരാജൻ, എൻ.ജി.മുരളീധരക്കുറുപ്പ്, ബി.കൃഷ്ണകുമാർ കാരയ്ക്കാട്, കെ.കെ.തങ്കപ്പക്കുറുപ്പ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനസന്ധ്യ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...