തകർന്ന പുതുമൺ പാലത്തിന് പകരം താൽക്കാലിക പാലം നിർമ്മിക്കണo : കെ പി ഉദയഭാനു

For full experience, Download our mobile application:
Get it on Google Play

റാന്നി: കോഴഞ്ചേരി -റാന്നി റോഡിൽ തകർന്ന പുതുമൺ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതുവരെ താൽക്കാലിക പാലം നിർമ്മിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഗതാഗത മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റംഗം ഏ പത്മകുമാർ, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടിവി സ്റ്റാലിൻ എന്നിവരോപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പെരുന്തോട്ടിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് ഉറപ്പിച്ച് താൽക്കാലിക പാലം നിർമ്മിച്ച് അതിലൂടെ ബസ് കടത്തി വിടണം. റാന്നിയിൽ നിന്നും കോഴഞ്ചേരിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകർന്നത് ഗതാഗത സംവിധാനം ആകെ താറുമാറാക്കിയിരിക്കുകയാണ്. ഇപ്പോൾ ബസ്സുകൾ കീക്കൊഴൂർ പെരുച്ചാൽ പാലത്തിലൂടെ കയറി ചെറുകോൽപ്പുഴ – റാന്നി റോഡിലെത്തിയാണ് പോകുന്നത്.

വീതി കുറഞ്ഞ റോഡിന് ഈ വാഹന ബാഹുല്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. മാത്രമല്ല കീക്കാഴൂർ മുതൽ മേലുകരവരെയുള്ള നാട്ടുകാർ ഇതു മൂലം വളരെയധികം യാത്രാ ക്ലേശം അനുഭവപ്പെടുന്നുണ്ട്. പുതമണ്ണിലെത്തുന്ന ബസ്സുകൾ അന്ത്യാളൻ കാവ് വഴി തിരിച്ചുവിട്ടു പാലത്തിൻറെ മറുകരയിൽ എത്തി സർവീസ് നടത്താമെന്ന് വെച്ചാൽ 10 കിലോമീറ്ററിലധികം ചുറ്റേണ്ടതായി വരുന്നുണ്ട്. നാട്ടുകാരുടെ ഈ പ്രശ്നം പരിഹരിക്കാനാണ് താൽക്കാലിക പാലം എന്നാവശ്യം. ഇതുകൂടാതെ കോഴഞ്ചേരിയിൽനിന്ന് പുതമൺ മറുകരവരെയും റാന്നിയിൽ നിന്ന് പുത മൺവരെയും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...