പത്തനംതിട്ട: ഒരു നൂറ്റാണ്ടായി ആര്‍.എസ്.എസ് വിഭാവനം ചെയ്തു വരുന്ന പദ്ധതിയുടെ ഭാഗമായാണ് പൗരത്വ നിയമഭേദഗതി വഴി മുസ്ലിം വിഭാഗത്തെ മാറ്റി നിര്‍ത്തിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ടൌണ്‍ മുസ്ലിം ജമാഅത്ത് കമ്മറ്റി പൌരത്വ നിയമഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങളെല്ലാം ദളിത്-ന്യൂനപക്ഷ പിന്നോക്ക വിരുദ്ധമാണ്. ഇതെല്ലം സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം രാജ്യം ശക്തമായി തന്നെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി , സിദ്ധിഖ് മുസ്‌ലിയാര്‍, വി ഷേക്ക് പരിത്, എന്‍ ബിസ്മില്ലാ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.