കോഴിക്കോട് : കെ.ടി ജലീലിന്റെ പ്രസ്താവനകള്‍ മുസ്ലീം ലീഗിനെ താറടിക്കാനുള്ള ശ്രമമാണെന്ന് കെ.പി.എ മജീദ്. ലീഗ് ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
മോയിന്‍ അലിയുടെ വാര്‍ത്താസമ്മേളനത്തിനിടെ പാര്‍ട്ടി പ്രവര്ത്തകന് റാഫി പുതിയകടവ് ബഹളം വച്ചത് അംഗീകരിക്കാനാകാത്ത തെറ്റാണ്. കുഞ്ഞാലിക്കുട്ടിക്കെതിരായ മോയിന്‍ അലിയുടെ പരസ്യ വിമര്‍ശനവും ശരിയായില്ലെന്ന് എല്ലാവരും യോഗത്തില്‍ ഒരുപോലെ അഭിപ്രായപ്പെട്ടെന്നും കെ.പി.എ മജീദ് പറഞ്ഞു.