ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടി സ്വീകരിക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.ജി.എം.ഒ.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെ.ജി.എം.ഒ.എ. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപെടുന്നു. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ ചില നിർദേശങ്ങളും കെ.ജി.എം.ഒ.എ മുന്നോട്ടുവെച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളെ സ്പെഷ്യൽ സോണുകളാക്കണം.

അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി ആശുപത്രികളിലെ സജ്ജീകരണം കൂട്ടണം. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.

എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്.ഐ.ആർ എടുക്കും മുമ്പ്‌ വിദഗ്ധ സമിതി പരിശോധിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...