ഡിസിസി അധ്യക്ഷ പട്ടിക ; ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത് – കെ.പി.സി.സി യുടെ വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് നേതാക്കൾ ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി യുടെ നിർദേശം. ചാനൽ ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട പാനലിലെ അംഗങ്ങൾക്കാണ് കെ.പി.സി.സി യുടെ വിലക്ക്.

കോൺഗ്രസ് ഡി.സി.സി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി അറിയിച്ചിരുന്നു. നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പ്രതികരിച്ചു. പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാൻഡ് നിർദേശിച്ചിരിക്കുകയാണ്.

അതേസമയം ഡി.സി.സി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുൻ എം.എൽ.എ കെ.ശിവദാസൻ നായരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറിനെ പാർട്ടിയിൽ നിന്ന് താൽകാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....