Thursday, July 3, 2025 2:42 pm

എതിർപ്പ് തീർക്കാൻ കെ.സുധാകരൻ ; വി.എം സുധീരനെ വീട്ടിലെത്തി കണ്ട് കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺ​ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എതിർപ്പ് പരസ്യമായി ഉന്നയിച്ച മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനെ നേരിൽ കണ്ട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. പറയാനുണ്ട് എല്ലാം പറയാം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സുധാകരൻ പ്രതികരിച്ചത്. എന്നാൽ കൂടുതലൊന്നും പ്രതികരിക്കാനും തയാറായില്ല. ചർച്ചകൾ നടത്താത്തതിലെ എതിർപ്പ് സുധീരൻ കെ.സുധാകരനെ അറിയിച്ചു. ചർച്ചകളിൽ ഉൾപ്പടെ ഒഴിവാക്കി. അഭിപ്രായങ്ങൾ കേട്ടില്ലെന്നും സുധീരൻ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുന:സംഘടനയെന്ന് സുധാകര‌ൻ വി.എം സുധീരനെ അറിയിച്ചു.

ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ അധ്യൾന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്ന ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷട്രീയ കാര്യ സമിതി മുൻ കെ.പി.സി.സി അധ്യക്ഷന്മാരെ ഉൾപ്പെടുത്താതെ കൂടിയെന്നുമായിരുന്നു വി.എം സുധീരന്റെ പ്രതികരണം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വി എം സുധീരൻ എതിർപ്പ് പരസ്യമാക്കിയത്. ഇതേത്തുടർന്നായിരുന്നു കെ സുധാകരൻ വി എം സുധീരനെ വീട്ടിലെത്തി കണ്ടത്. പുന:സംഘടന പട്ടികയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും ഹൈക്കമാണ്ടിനെ എതിർപ്പ് അറിയിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...