അയല്‍വീട്ടില്‍നിന്ന് സഹോദരിയുടെ കരച്ചില്‍ – ഓടിയെത്തി 14-കാരന്‍ ; പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : അയൽക്കാരന്റെ പീഡനശ്രമത്തിൽനിന്ന് സഹോദരിയെ രക്ഷിച്ചത് 14 കാരൻ. മുംബൈ ജുഹുവിൽ താമസിക്കുന്ന കുട്ടിയാണ് ആറുവയസ്സുള്ള സഹോദരിയെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

പകൽസമയത്ത് 14-കാരനും ആറ് വയസ്സുള്ള സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ കേബിൾ കണക്ഷനിൽ തകരാറുണ്ടായി. ഇത് പരിഹരിക്കാൻ സഹായം തേടി പെൺകുട്ടി അയൽക്കാരനായ 45 കാരന്റെ വീട്ടിലെത്തി. എന്നാൽ വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അയൽക്കാരൻ മോശമായി പെരുമാറിയതോടെ പെൺകുട്ടി ഉറക്കെ കരഞ്ഞു. സഹോദരിയുടെ കരച്ചിൽ കേട്ടതോടെ 14 കാരനും ഇവിടേക്ക് കുതിച്ചു. തുടർന്ന് സഹോദരിയെ അയൽക്കാരന്റെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മാതാപിതാക്കൾ തിരികെ എത്തിയതോടെ ഇരുവരും നടന്ന സംഭവങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ജുഹു പോലീസിൽ പരാതി നൽകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....