ഒന്നര ലക്ഷം രൂപയുടെ ഫോണുകളും ഉപകരണങ്ങളും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : അരൂര്‍ ക്ഷേത്രം കവലയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് സ്മാര്‍ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച അരൂര്‍ അങ്കമാലി ലക്ഷംവീട് കോളനിയില്‍ സുധീറിനെ (36) അരൂര്‍ പോലീസ് പിടികൂടി. കഴിഞ്ഞ മെയ് 15നാണ് കടയുടെ തകര്‍ത്ത് അകത്ത് കയറിയത്. ലോക് ഡൗണ്‍ മൂലം ദിവസങ്ങളോളം കട അടച്ചിട്ടിരിക്കുമ്പോഴായിരുന്നു മോഷണം. ഒന്നര ലക്ഷം രൂപയുടെ ഫോണുകളും ഉപകരണങ്ങളുമാണ്​ കവര്‍ന്നത്.

വിരലടയാള വിദഗ്​ധരും പരിശോധന നടത്തിയിരുന്നു. പ്രതിയുടെ വീട് പരിശോധിച്ചപ്പോള്‍ നിരവധി ഫോണുകള്‍ കണ്ടെത്തി. ഇതെല്ലാം പോലീസ് പിടിച്ചെടുത്തു. അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുബ്രഹ്മണ്യ​െന്‍റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രതി ആഡംബര ജീവിതം നയിക്കാനാണ് മോഷണ മുതല്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...

ഗൾഫ് മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യില്ല : യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

0
ടെഹ്റാൻ : ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ...