Friday, April 19, 2024 1:18 am

കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ചതിനു പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്നേക്കും. ഇന്ന് രാവിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗവും വൈകീട്ട് ഭാരവാഹിയോഗവും ചേരും.

Lok Sabha Elections 2024 - Kerala

നാളെ സമ്പൂർണ്ണ എക്സിക്യൂട്ടിവ് യോഗവും ചേരുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് ചർച്ചകളാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിൻറെ താത്പര്യം. പുനഃസംഘടനാ ചർച്ചകളിൽ പരിഗണിച്ചവരെ സമവായ സ്ഥാനാർത്ഥികളാക്കാനും നീക്കമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നേതൃയോഗങ്ങളിലെ പൊതു നിലപാട് അനുസരിച്ചാകും അന്തിമ തീരുമാനം.

മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായ സാഹചര്യത്തിൽ എത്രപേർ അംഗങ്ങളായി എന്ന കൃത്യമായ കണക്കും നേതൃയോഗങ്ങളിൽ അവതരിപ്പിക്കും. 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകാത്തതിൽ വിമർശനങ്ങൾക്കും സാധ്യതയുണ്ട്. ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക്, കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല. അച്ചടക്കലംഘനത്തിൻറെ പേരിൽ നടപടിയുടെ നിഴലിൽ നിൽക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് നേതൃത്വത്തിൻറെ വിശദീകരണം.

വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിൻറെ നടപടിയും യോഗങ്ങളിൽ ചർച്ചയായേക്കും. മുതിർന്ന നേതാവ് പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അംഗമാണ്. ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച കുര്യനെതിരെ മറ്റു നേതാക്കൾ തിരിയുമോയെന്നതും ശ്രദ്ധേയമാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് അനൌപചാരിക ചർച്ചകളും യോഗങ്ങളിലുണ്ടായേക്കും. പി ടി തോമസിൻറെ ഭാര്യ ഉമാതോമസിനെയാണ് കെപിസിസി നേതൃത്വം സ്ഥാനാർത്ഥിയായി മുന്നിൽക്കാണുന്നത്. എന്നാൽ, മറ്റുനേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ഒരുവിഭാഗത്തിനുണ്ട്. ഇക്കാര്യത്തിലുൾപ്പെടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗങ്ങളിൽ‌ വിശദ ചർച്ചകളുണ്ടാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്5എൻ1 വൈറസ് : മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

0
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം ; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍...

നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ്...

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി ; സുഹൃത്തുക്കൾ നീന്തിക്കയറി

0
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി...