ദില്ലി : കെപിസിസി പട്ടിക തീർച്ചപ്പെടുത്തിയില്ല കെ സുധാകരന്‍ കേരളത്തിലേയ്ക്ക് മടങ്ങി. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ന് പട്ടിക സമര്‍പ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പുറത്തിറക്കാതെ നേതൃത്വം.
ദില്ലിയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മടങ്ങി. തര്‍ക്കം എഐസിസി മുന്നോട്ട് വെച്ച പേരുകളിലാണെന്നാണ് സൂചന. നേതൃത്വം എതിര്‍പ്പ് അറിയിച്ചത് കെ സി വേണുഗോപാല്‍ മുന്നോട്ട് വച്ച പേരുകളിലാണ് തര്‍ക്കം.
മാനദണ്ഡങ്ങളില്‍ മാറ്റം ചിലര്‍ക്കായി വരുത്തുന്നതിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്. മുന്‍ അധ്യക്ഷന്മാരായ മുല്ലപ്പള്ളിയും വി എം സുധീരനും പട്ടികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞത്. മുല്ലപ്പള്ളിയും വി എം സുധീരനും പറയുന്നത് പട്ടികയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നാണ്.
വനിത പ്രാതിനിധ്യം കൂട്ടാന്‍ മാനദണ്ഡങ്ങളില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും സതീശന്‍ ഇന്നലെ അറിയിച്ചു. പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ല. മുതിര്‍ന്ന നേതാക്കളോട് ഇന്ന് ആശയവിനിമയം നടത്തിയെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് എല്ലാവരോടും സംസാരിച്ച ശേഷമാണെന്നും സതീശന്‍ അവകാശപ്പെട്ടു. പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മറ്റ് തലങ്ങളില്‍ പരിഗണിക്കുമെന്നാണ് വാഗ്ദാനം.