ആര്യന്‍ ഖാന്‍ അറസ്റ്റിലായത് അദ്ദേഹത്തിന്റെ പേരിലുള്ള ‘ഖാന്‍ ‘എന്ന വാക്ക് കാരണo : മെഹബൂബ മുഫ്തി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ എന്‍ സി ബി പിടികൂടിയ ആര്യന്‍ ഖാന് പിന്തുണയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആര്യന്‍ ഖാന്‍ അറസ്റ്റിലായത് അദ്ദേഹത്തിന്റെ പേരിലുള്ള ഖാന്‍ എന്ന വാക്ക് കാരണമാണെന്നും, ബിജെപി വോട്ട് ബാങ്കുകളെ സന്തോഷിപ്പിക്കുന്നതിനായി മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നും മെഹബൂബ മുഫ്തി ട്വിറ്ററില്‍ ആരോപിച്ചു.

യു പിയില്‍ കര്‍ഷക റാലിക്കിടെ വാഹനം ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം 23കാരനായ ആര്യന്‍ ഖാനെ കേന്ദ്ര ഏജന്‍സികള്‍ പിടികൂടി, അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലെ ഖാന്‍ ആണെന്ന് മെഹബൂബ കുറ്റപ്പെടുത്തി.

ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലില്‍ നിന്നും എന്‍ സി ബി കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യുവാവ് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോടതിയില്‍ പല പ്രാവശ്യം കുടുംബം ആര്യന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...