കെപിസിസി പട്ടിക തീർച്ചപ്പെടുത്തിയില്ല ; കെ സുധാകരന്‍ കേരളത്തിലേയ്ക്ക് മടങ്ങി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കെപിസിസി പട്ടിക തീർച്ചപ്പെടുത്തിയില്ല കെ സുധാകരന്‍ കേരളത്തിലേയ്ക്ക് മടങ്ങി. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ന് പട്ടിക സമര്‍പ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പുറത്തിറക്കാതെ നേതൃത്വം.

ദില്ലിയില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മടങ്ങി. തര്‍ക്കം എഐസിസി മുന്നോട്ട് വെച്ച പേരുകളിലാണെന്നാണ് സൂചന. നേതൃത്വം എതിര്‍പ്പ് അറിയിച്ചത് കെ സി വേണുഗോപാല്‍ മുന്നോട്ട് വച്ച പേരുകളിലാണ് തര്‍ക്കം.

മാനദണ്ഡങ്ങളില്‍ മാറ്റം ചിലര്‍ക്കായി വരുത്തുന്നതിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്. മുന്‍ അധ്യക്ഷന്മാരായ മുല്ലപ്പള്ളിയും വി എം സുധീരനും പട്ടികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞത്. മുല്ലപ്പള്ളിയും വി എം സുധീരനും പറയുന്നത് പട്ടികയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നാണ്.

വനിത പ്രാതിനിധ്യം കൂട്ടാന്‍ മാനദണ്ഡങ്ങളില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും സതീശന്‍ ഇന്നലെ അറിയിച്ചു. പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ല. മുതിര്‍ന്ന നേതാക്കളോട് ഇന്ന് ആശയവിനിമയം നടത്തിയെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് എല്ലാവരോടും സംസാരിച്ച ശേഷമാണെന്നും സതീശന്‍ അവകാശപ്പെട്ടു. പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മറ്റ് തലങ്ങളില്‍ പരിഗണിക്കുമെന്നാണ് വാഗ്ദാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരീക്ഷാ...

പ്രധാനമന്ത്രിയുടെ ഇൻ‌സ്റ്റഗ്രാം വിഡിയോ ; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ...

കേരളത്തെ നടുക്കിയ മുത്തങ്ങ സമരം ; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം...

0
സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്....

എം.വി.ഡി. ക്ക് മുൻപേ സ്വയം മാറ്റാൻ ഗണേഷ്‌കുമാർ ; പേര് തിരുത്താനുള്ള അപേക്ഷ നൽകി

0
തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം അനധികൃതമായി ‘എം.എൽ.എ.’ എന്ന് ചേർത്തത്...